റാന്നി: പെരുന്തേനരുവി റോഡില്‍നിന്ന് വെച്ചൂച്ചിറ-ചാത്തൻതറ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം സ്ഥിരം അപകടമേഖലയായി മാറുന്നു. ബുധനാഴ്ച വൈകീട്ട് നാലരയോടെ കാര്‍ താഴെ റോഡിലേക്ക് മറിഞ്ഞതാണ് ഏറ്റവും ഒടുവില്‍ സംഭവിച്ച അപകടം. മണ്ണടിശാല സ്വദേശികള്‍ സഞ്ചരിച്ച കാറാണ് റോഡിലേക്ക് പതിച്ചത്. ആര്‍ക്കും പരിക്കില്ല. ഇവിടേക്ക് പെരുന്തേനരുവി റോഡിലെ കുത്തുകയറ്റം കയറി വരുന്ന വാഹനം വെച്ചൂച്ചിറ ഭാഗത്തേക്കുള്ള കൊടുംവളവ് തിരിയുമ്പോഴാണ് അപകടം. വളവുതിരിയുന്ന വാഹനത്തിന്‍റെ സ്റ്റിയറിങ് വീല്‍ വേഗം തിരികെ പോകാതെവരുന്നതോടെ വീണ്ടും പെരുന്തേനരുവി റോഡിലേക്കുതന്നെ പതിക്കുകയാണ്. അഞ്ചാമത്തെ വാഹനമാണ് ഇതേ രീതിയിൽ ഇവിടെ അപകടത്തിൽപെടുന്നത്. എല്ലാ അപകടത്തിലും നിസ്സാര പരിക്കുകളോടെ യാത്രക്കാര്‍ രക്ഷപ്പെടുന്നതിനാല്‍ ഇവിടെ സുരക്ഷയൊരുക്കാന്‍ ആരും ശ്രദ്ധിക്കാറില്ല. ബി.എം ആന്‍ഡ് ബി.സി നിലവാരത്തിൽ നവീകരിച്ച റോഡില്‍ ഹംപ് സ്ഥാപിച്ചിട്ടില്ല. അതുണ്ടായാല്‍ അപകടങ്ങള്‍ ഒരുപരിധി വരെ ഒഴിവാക്കാനാകുമെന്ന് നാട്ടുകാര്‍ പറയുന്നു. Ptl rni_3 accident ഫോട്ടോ: വെച്ചൂച്ചിറ-ചാത്തൻതറ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ബുധനാഴ്ചയുണ്ടായ അപകടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.