പന്തളം: ഇ.കെ. നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ കുരമ്പാല സോണൽ കമ്മിറ്റി നേതൃത്വത്തിൽ പന്തളം നഗരസഭയിലെ 13, 22 വാർഡുകളിൽ വാർഡ്തല കമ്മിറ്റികൾ രൂപവത്കരിച്ചു. 22ആം വാർഡ് കമ്മിറ്റി രൂപവത്കരണം സോണൽ കമ്മിറ്റി പ്രസിഡന്‍റ് മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റായി ശശിയെയും സെക്രട്ടറിയായി രാധാമണിയെയും തെരഞ്ഞെടുത്തു. 13ആം വാർഡ് കമ്മിറ്റി രൂപവത്കരണം ഇ.കെ. നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ പന്തളം ഏരിയ കോഓഡിനേറ്റർ എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റായി അനീഷിനെയും സെക്രട്ടറിയായി ലതാകുമാരിയെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.