പുരയിടത്തിൽ തീപിടിത്തം

അടൂർ: പറക്കോട് ഇമ്മാനുവൽ മാർത്തോമ പള്ളിക്ക് സമീപം വലിയവീട്ടിൽ സോളമന്‍റെ ഒരേക്കർ പുരയിടത്തിലെ അടിക്കാടുകൾക്കും ഫലവൃക്ഷാദികൾക്കും തീപിടിച്ചു. സമീപത്തെ മാലിന്യം കത്തിച്ചപ്പോൾ തീ പടർന്നതാണെന്ന് പറയുന്നു. വാഹനം എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള സ്ഥലമായതിനാൽ അഗ്നിരക്ഷ സേനാംഗങ്ങൾ സമീപത്തെ പൈപ്പ് ലൈനിൽനിന്ന്​ വെള്ളം ശേഖരിച്ചും പച്ചില ചില്ലകൾ വെട്ടിയെടുത്ത് അടിച്ചും തീകെടുത്തി. അസി. സ്റ്റേഷൻ ഓഫിസർ കെ.സി. റെജികുമാറിന്‍റെ നേതൃത്വത്തിൽ ഫയർ ആൻഡ്​ റെസ്ക്യൂ ഓഫിസർമാരായ ഷാനവാസ്, രാജേഷ് കുമാർ, പ്രദീപ്, സിയാദ്, ലിജി കുമാർ, ശ്രീജിത് എന്നിവരാണ് പ്രവർത്തിച്ചത്. PTL ADR Fire പറക്കോട് തീപിടിത്തം അഗ്നിരക്ഷസേന നിയന്ത്രണവിധേയമാക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.