കെ.എസ്.പി.പി.എ ധർണ നടത്തി

പന്തളം: കെ.എസ്.പി.പി.എ പന്തളം യൂനിറ്റിന്‍റെ ആഭിമുഖ്യത്തിൽ പന്തളം ട്രഷറി ഓഫിസിന് മുന്നിൽ ധർണ നടത്തി. 2021 മുതലുള്ള ഡി.ആർ മൂന്ന്​ ഗഡുക്കളായി ഉടൻ അനുവദിക്കുക, അനുവദിച്ച പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, മെഡിസിബ് കുറ്റമറ്റ രീതിയിൽ നടപ്പാക്കുക, ഒ.പി ചികിത്സ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സംസ്ഥാന കമ്മിറ്റി അഗം മധുസൂദനൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ്​ റഹീം റാവുത്തർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ്​ ബിജിലി ജോസഫ്, നരേന്ദ്രനാഥ്, റോയി, എ.കെ. ഗോപാലൻ, എം.എ. ജോൺ എന്നിവർ സംസാരിച്ചു. ഫോട്ടോ: കെ.എസ്.പി.പി.എ ആഭിമുഖ്യത്തിൽ പന്തളം ട്രഷറി ഓഫിസിന് മുന്നിൽ നടന്ന ധർണ സംസ്ഥാന കമ്മിറ്റി അഗം മധുസൂദനൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.