കേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യാപക ഒഴിവ്

അടൂർ: അടൂർ, കോന്നി കേന്ദ്രീയ വിദ്യാലയങ്ങളിൽ 2022-23 അധ്യയന വർഷത്തേക്ക് ദിവസവേതന വ്യവസ്ഥയിൽ താൽക്കാലിക അധ്യാപകരെ ഒന്ന് മുതൽ 12 വരെ ക്ലാസുകളിലേക്ക് നിയമിക്കുന്നു. പി.ജി.ടി ഹിന്ദി, എക്കണോമിക്സ്, ജീവശാസ്ത്രം, ഗണിതശാസ്ത്രം, ടി.ജി.ടി സയൻസ്, സോഷ്യൽ സയൻസ്, സംസ്കൃതം, ഗണിതശാസ്ത്രം, പി.ആർ.ടി ഡോക്ടർ, നഴ്സ്, കൗൺസിലർ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, സി.ഒ.എ.സി.എച്ച് വോളിബോൾ, ബാസ്കറ്റ് ബാൾ, മ്യൂസിക്, ഡാൻസ്, യോഗ ഇൻസ്ട്രക്ടർ, മലയാളം ഇൻസ്ട്രക്ടർ തസ്തികകളിലേക്കാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഒരു പാസ്​പോർട്ട് സൈസ് ഫോട്ടോയുമായി വെള്ളിയാഴ്ച രാവിലെ 7.30ന് വിദ്യാലയത്തിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.