​ വീട്ടമ്മ പൊള്ളലേറ്റ്​ ഗുരുതരാവസ്ഥയിൽ

കൊടുമൺ: പൊള്ളലേറ്റ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിച്ചിച്ചു. ഇടത്തിട്ട പുലയന്റയ്യത്ത് കിഴക്കതിൽ ഇന്ദിരക്കാണ്​ (59) പൊള്ളലേറ്റത്​. വീടിന്‍റെ ഒന്നാംനിലയിലെ ഓപൺ ടെറസിൽ പൊള്ളലേറ്റ് കിടക്കുന്നതായാണ്​ ബുധനാഴ്​ച രാവിലെ കണ്ടത്​. സമീപം തീപിടിച്ച് ഉരുകിയ മണ്ണെണ്ണക്കുപ്പി, തീപ്പെട്ടി, ഗ്യാസ് ലൈറ്റർ, തീപിടിച്ച് കരിഞ്ഞ തുണികൾ, പായ്​ എന്നിവയുമുണ്ടായിരുന്നു​. ആത്മഹത്യക്ക്​ ശ്രമിച്ചതാണെന്ന്​ സംശയിക്കുന്നു. വിവരമറിഞ്ഞ്​ എത്തിയ അ​ഗ്​നിരക്ഷാസേന അംഗങ്ങൾ ഉടൻതന്നെ ആംബുലൻസിൽ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പൊള്ളൽ ഗുരുതരമായതിനാൽ​ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി. 60 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. സ്റ്റേഷൻ ഓഫിസർ വി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അസിസ്​റ്റൻറ്​ സ്റ്റേഷൻ ഓഫിസർ ഷാനവാസ്, ഓഫിസർമാരായ രവി, കൃഷ്ണകുമാർ, പ്രജോഷ്, വിപിൻ, സന്തോഷ് ജോർജ്, സൂരജ് എന്നിവരടങ്ങിയ അഗ്​നിരക്ഷാസേന സംഘമാണ് ആശുപത്രിയിൽ എത്തിച്ചത്​. കൊടുമൺ പൊലീസും സ്ഥലത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.