വടശ്ശേരിക്കര: പേഴുംപാറ പി.ഐ.പിയുടെ ഉടമസ്ഥതയിലെ വസ്തുവിലെ പഴക്കംചെന്ന മരങ്ങൾ സമീപവാസികൾക്ക് ഭീഷണിയാവുന്നു. ഞായറാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി സമീപവാസിയായ നെച്ചിക്കാട്ടിൽ സെബാസ്റ്റ്യന്‍റെ വീട്ടുമുറ്റത്തേക്ക് വീണു. മരംവീണ് നെൽകൃഷിക്കും നാശനഷ്ടമുണ്ടായി. കടപുഴകിയ മരത്തിന് സമീപം നിന്ന രണ്ട് കൂറ്റൻ മരങ്ങൾ ഏതുനിമിഷവും നിലംപതിക്കാവുന്ന രീതിയിലാണ്. എത്രയും പെട്ടെന്ന് ഇവ മുറിച്ചുമാറ്റിയില്ലെങ്കിൽ വൻ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. സമീപത്തെ വീടുകൾക്ക് ഈ മരങ്ങൾ ഭീഷണിയാണ്. പലതവണ പരാതികൾ അധികൃതരെ ധരിപ്പിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് സമീപവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.