പി.എൻ. പണിക്കർ ജന്മദിനാഘോഷം

ptl th 2 പത്തനംതിട്ട: പി.എൻ. പണിക്കർ ഫൗണ്ടേഷൻ പി.എൻ. പണിക്കരുടെ ജന്മദിനാഘോഷം വിവിധ പരിപാടികളോടെ വികസന വാരമായി ആചരിക്കും. ജില്ലതല ഉദ്ഘാടനം ചൊവ്വാഴ്ച പത്തനംതിട്ടയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ ജില്ല സെക്രട്ടറി സി.കെ. നസീർ, കാൻഫെഡ് ജില്ല പ്രസിഡന്‍റ്​ എസ്. അമീർ ജാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞന്നാമ്മ കുഞ്ഞ്, എം.എൻ. സോമരാജൻ, സിന്ധു അനിൽ,പൊന്നമ്മ ശശി, കാശിനാഥൻ, പഴകുളം ആൻറണി, അടൂർ രാമകൃഷ്ണൻ, എഴുമറ്റൂർ ഉണ്ണി, എസ്. മീരാസാഹിബ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.