പത്തനംതിട്ട: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കോഴഞ്ചേരി താലൂക്ക് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജനസഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30ന് റെഡ്ക്രോസ് ഭവനിൽ മുനിസിപ്പൽ ചെയർമാൻ ടി. സക്കീർ ഹുസൈൻ നിർവഹിക്കും. താലൂക്ക് ബ്രാഞ്ച് ചെയർമാൻ പി.കെ. ജോസഫ് അധ്യക്ഷത വഹിക്കും. കേന്ദ്രസംസ്ഥാന സർക്കാറുകളുടെ സേവനങ്ങളും വിവിധ ബിൽ പേമെന്റുകളും ഓൺലൈൻ അപേക്ഷകളും സമർപ്പിക്കാനുള്ള സേവനങ്ങളും ഈ കേന്ദ്രത്തിലൂടെ സാധിക്കുമെന്ന് സെക്രട്ടറി ഏബൽ മാത്യു അറിയിച്ചു. വന്യമൃഗശല്യം: 22 ന് കര്‍ഷക ധര്‍ണ പത്തനംതിട്ട: കേരള കോണ്‍ഗ്രസ് (എം) കര്‍ഷക യൂനിയന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പത്തനംതിട്ടയില്‍ കര്‍ഷക സംരക്ഷണധര്‍ണ നടക്കും. ഇതിന് മുന്നോടിയായി നേതൃസമ്മേളനം ചേർന്നു. കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് എന്‍.എം. രാജു ഉദ്ഘാടനം ചെയ്തു. ജനവാസകേന്ദ്രങ്ങളിലേക്ക് വന്യമൃഗങ്ങള്‍ വരുമ്പോള്‍ അതിനെ തുരുത്താനുള്ള സ്വാതന്ത്ര്യം കര്‍ഷകര്‍ക്ക് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചൊവ്വ രാവിലെ 10.30ന് പത്തനംതിട്ട മുഖ്യ തപാല്‍ ഓഫിസിനു മുന്നിലാണ് ധര്‍ണ. കര്‍ഷക യൂനിയന്‍ ജില്ല പ്രസിഡന്റ് ജോണ്‍ വി. തോമസ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.