കോന്നി: ചന്ദനപ്പള്ളി-കോന്നി റോഡിന്റെ നിർമാണപ്രവർത്തനം പുരോഗമിക്കുന്നു. 9.75 കോടി രൂപയുടെ നിർമാണപ്രവർത്തനമാണ് നടക്കുന്നത്. ഓടകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയാകാനുണ്ട്. ഈ റോഡിന്റെ നിർമാണം സംബന്ധിച്ച് നിരവധി പരാതി കോന്നി താലൂക്ക് വികസനസമിതിയിൽ അടക്കം ഉയർന്നുവന്നിരുന്നു. വള്ളിക്കോട് ഭാഗത്ത് സിമന്റ്കട്ടകൾ പാകിയ ഭാഗത്ത് അശാസ്ത്രീയത ഉണ്ടെന്ന് ആക്ഷേപം ഉയർന്നതിനെത്തുടർന്ന് ഇവിടുത്തെ പ്രശ്നവും പരിഹരിച്ചെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചു. തെങ്ങുംകാവ് വരെയുള്ള ടാറിങ് ജോലി ഏകദേശം പൂർത്തിയായിട്ടുണ്ട്. റോഡിന് ഇരുവശവും ഓടകൾ സ്ഥാപിക്കുന്ന ജോലി ഇനിയും പൂർത്തീകരിക്കണം. കോന്നി താലൂക്ക് ആശുപത്രിയുടെ ഭാഗത്തുനിന്ന് പുനലൂർ-മൂവാറ്റുപുഴ റോഡിലേക്ക് കടക്കുന്ന ഭാഗത്തെ ഉപറോഡും അപകടകരമായ രീതിയിൽ ചെയ്തിരിക്കുന്നു എന്ന ആക്ഷേപം ഉയർന്നിരുന്നു. ഇവയെല്ലാം പരിഹരിച്ചാണ് റോഡ് നിർമാണം പൂർത്തീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.