പത്തനംതിട്ട: കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാരും ഓഫിസർമാരും ഈ മാസം 28, മാർച്ച് 14 തീയതികളിൽ രാജ്യവ്യാപകമായി പണിമുടക്കും. 11ാം ഉഭയകക്ഷിക്കരാർ നടപ്പാക്കുക, പ്രതികാര നടപടികൾ അവസാനിപ്പിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ഇതേ ആവശ്യങ്ങളുന്നയിച്ച് ഇതിനകം ഏഴ് പണിമുടക്കുകൾ നടന്നു. പണിമുടക്കിന് മുന്നോടിയായി സി.എസ്.ബി തിരുവല്ല ശാഖക്കു മുന്നിലും പത്തനംതിട്ട ശാഖക്കു മുന്നിലും യു.എഫ്.ബി.യുവിന്റെ അഭിമുഖ്യത്തിൽ സായാഹ്ന ധർണ നടന്നു. തിരുവല്ലയിൽ യു.എഫ്.ബി.യു ജില്ല കൺവീനർ കെ.ബി. ശിവാനന്ദനും പത്തനംതിട്ടയിൽ എ.ഐ.ബി.ഇ.എ ജില്ല പ്രസിഡന്റ് ജോൺ മത്തായിയും ഉദ്ഘാടനം ചെയ്തു. ജിതിൻ, ഉദയൻ, രമേശ്, വിനോദ് കര്യാക്കോസ്, സിജോ വർഗീസ് സണ്ണി, ഫൈസൺ, റെൻസി എന്നിവർ സംസാരിച്ചു. ഫോട്ടോ: PTL43bank കാത്തലിക് സിറിയൻ ബാങ്ക് തിരുവല്ല ശാഖക്കുമുന്നിൽ നടന്ന സായാഹ്ന ധർണ യു.എഫ്.ബി.യു കൺവീനർ കെ.ബി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.