അടൂർ: വൈദ്യുതി വകുപ്പിലെ കോടികളുടെ അഴിമതി നടത്തിയവർക്കെതിരെ നടപടിയെടുക്കുന്നതുവരെ കോൺഗ്രസ് ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് എം.ജി. കണ്ണൻ പറഞ്ഞു. വൈദ്യുതി ഭവന്റെ മുന്നിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതി ബോർഡിൽ ധനവകുപ്പ് അറിയാതെ നടത്തിയ അന്യായ ശമ്പള വർധനവിന്‍റെ ഭാരം സാധാരണ ജനങ്ങൾക്കുമേൽ അടിച്ചേൽപിക്കാനാണ് സർക്കാർ നീക്കം. ഇത്തരത്തിൽ വൈദ്യുതി ചാർജ് വർധിപ്പിച്ചാൽ ശക്തമായ പ്രക്ഷോഭം പിണറായി സർക്കാർ നേരിടേണ്ടിവരുമെന്നും കണ്ണൻ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ഏഴംകുളം അജു, ബിജു വർഗീസ്, ആനന്ദപ്പള്ളി സുരേന്ദ്രൻ, എസ്. ബിനു, ഉമ്മൻ തോമസ്, നിസാർ കാവിളയിൽ, സുരേഷ് അടൂർ, സി.ടി. കോശി, വി. ശശികുമാർ, കുഞ്ഞൂഞ്ഞമ്മ ജോസഫ്, സൂസി ജോസഫ്, അനു വസന്തൻ, എ. മുംതാസ്, ശ്രീലക്ഷ്മി ബിനു എന്നിവർ സംസാരിച്ചു. PTL ADR youth അടൂർ വൈദ്യുതിഭവനു മുന്നിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിരോധ സമരം എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.