സർക്കാർ അവഗണനയിൽ ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജീവനക്കാരെ പൊതുസർവിസിൽ ഉൾപ്പെടുത്തിയപ്പോൾ ശുചീകരണ തൊഴിലാളികളെ അതിൽനിന്ന്​ ഒഴിവാക്കിയ സർക്കാർ നടപടി വഞ്ചനയാണെന്ന് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ ജ്യോതിഷ് കുമാർ മലയാലപ്പുഴ പറഞ്ഞു. കേരള മുനിസിപ്പൽ ആൻഡ്​ കോർപറേഷൻ വർക്കേഴ്സ് കോൺഗ്രസ് പത്തനംതിട്ട യൂനിറ്റിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ വഞ്ചനദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിറ്റ് പ്രസിഡന്‍റ്​ അഡ്വ. റോഷൻ നായർ അധ്യക്ഷതവഹിച്ചു. കെ. ജാസിംകുട്ടി, പി.കെ. ഗോപി , ജയകുമാർ, ബിനു ജോർജ്, കുഞ്ഞുമോൻ, ബാലൻ എന്നിവർ സംസാരിച്ചു. photit ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.