​യൂത്ത് മൂവ്മെന്‍റ്​ നേതൃയോഗം

ചെങ്ങന്നൂർ: പിന്നാക്ക സമുദായത്തോടുള്ള അവഗണനയാണ് പിന്നാക്കക്ഷേമ വകുപ്പിനെ വെറും നോക്കുകുത്തിയാക്കിയതിന്​ പിന്നിലെന്നും അവഗണിച്ചാൽ ശക്തമായ പ്രതികരണമുണ്ടാകുമെന്നും യൂത്ത് മൂവ്മെന്‍റ്​ കേന്ദ്ര സമിതി പ്രസിഡന്‍റ്​ പച്ചയിൽ സന്ദീപ് പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂനിയൻ യൂത്ത് മൂവ്‌മെന്‍റ്​ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ്​ ദേവദാസ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ അനിൽ അമ്പാടി, കൺവീനർ അനിൽ പി. ശ്രീരംഗം, ബി. ജയപ്രകാശ് തൊട്ടാവാടി, സതീഷ് കുട്ടനാട്, പ്രസിത പ്രസാദ്​, എസ്. മഹേഷ്, അരുൺ, ഗണേഷ് സുലാൻ, അഖിലേഷ് കുമാർ, സുജിത് സദാനന്ദൻ, ശരൺ പി. ശശിധരൻ, വിഷ്ണു രാജ് എന്നിവർ സംസാരിച്ചു. രാഹുൽരാജ് സ്വാഗതവും അരുണിമ രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.