രാസലായനി ശ്വസിച്ച് രോഗബാധിതരായവരെ പരിശോധിച്ചു

അടൂർ: പന്നിയെ തുരത്താൻ കൃഷിയിടത്തിൽ തളിച്ച രാസലായനി ശ്വസിച്ച് പലവിധ അസുഖങ്ങളുമായി കഴിയുന്നവരെ പള്ളിക്കൽ കുടുംബാരോഗ്യ കേന്ദ്രം ഡോക്ടർമാരടങ്ങുന്ന സംഘം പരിശോധിച്ചു. കുട്ടികളടക്കം 27ൽ അധികം ആളുകൾക്കാണ് ത്വഗ്​രോഗങ്ങൾ ഉൾ​പ്പെടെ ബാധിച്ചത്. അടൂർ ആർ.ഡി.ഒ എ. തുളസീധരൻ പിള്ള ഇടപെട്ടതോടെയാണ് പരിശോധിക്കാൻ കുടുംബാരോഗ്യ കേന്ദ്രം അധികൃതർ തയാറായത്. കിണറുകളിലടക്കം രാസലായനി കലർന്നതായിട്ടാണ് സംശയം. വെള്ളം കോരി കുളിച്ചവർക്ക് ചൊറിച്ചിലും ദേഹത്ത് നീർവാഴ്ചയും മറ്റും ഉണ്ടായി. വീടുകളിലേക്ക് മടങ്ങിയാൽ താമസിക്കുന്നതിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടാകില്ലന്ന് ആരോഗ്യ വകുപ്പ്​ അധികൃതർ ഉറപ്പ് നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.