തണ്ണിത്തോട് സ്റ്റേഷനിൽ 'ഗുർഖ'യെത്തി

കോന്നി: തണ്ണിത്തോട്​ പൊലീസ്​ സറ്റേഷനിൽ ഗൂർഖ ജീപ്പെത്തി. പൊലീസ് സേനയുടെ ആധുനികവത്കരണ ഭാഗമായാണ്​ മലയോര മേഖലയിലെ സ്റ്റേഷനായ തണ്ണിത്തോട്ടിലേക്ക് ഗുർഖ ജീപ്പ്​ അനുവദിച്ചത്. പ്രളയവും പ്രകൃതി ദുരന്തങ്ങളും തുടർക്കഥയാകുമ്പോൾ ദുരന്തമുഖത്ത് രക്ഷക്ക്​ പുതിയ ജീപ്പ് ഉതകുമെന്നാണ്​ കരുതുന്നത്​. ഫോഴ്സ് കമ്പനിയുടെ ഗുർഖ ജീപ്പാണ് തണ്ണിത്തോട് പൊലീസിന് ലഭിച്ചത്. ഡ്രൈവർ സീറ്റടക്കം ആറ് സീറ്റാണ് ജീപ്പിനുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.