വടശേരിക്കര: സംരക്ഷകനായിരുന്ന പിതാവ് അവശനായതോടെ ലക്ഷ്മിയെ കിടങ്ങന്നൂർ കരുണാലയം ഏറ്റെടുത്തു. പോളിയോ ബാധിച്ച് അവശയായ ലക്ഷ്മിക്ക് ഇത്രകാലവും സംരക്ഷകനായത് പിതാവ് വടശ്ശേരിക്കര കന്നാംപാലത്തിന് സമീപം കടമാംകുന്ന് സ്വദേശി ചരുവിൽ ഗോപാലകൃഷ്ണനായിരുന്നു. ഹൃദ്രോഗം ബാധിച്ച ഗോപാലകൃഷ്ണന് ഇനിയും മകളെ സംരക്ഷിക്കാനാകാത്ത അവസ്ഥയാണ്. റാന്നി പൊലീസ് ഇൻസ്പെക്ടര്‍ എം.ആര്‍. സുരേഷ് ഇടപെട്ടാണ് ലക്ഷ്മിയെ (28) കരുണാലയത്തില്‍ എത്തിച്ചത്. തീര്‍ത്തും വയ്യാതായ തനിക്ക് മകളെ സംരക്ഷിക്കാനാകില്ലെന്നും സഹായിക്കണമെന്നും ഗോപാലകൃഷ്ണൻ ഇൻസ്പെക്ടറോട് ആവശ്യപ്പെട്ടതോടെയാണ് അദ്ദേഹം ഇടപെട്ട് ക്രമീകരണങ്ങൾ ചെയ്തത്. രാവിലെ എസ്.ഐ ഹരികുമാറിന്‍റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച ലക്ഷ്മിയെ കരുണാലയം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളെ ഏൽപിച്ചു. Ptl rni _2 police ഫോട്ടോ: പോളിയോ ബാധിതയായ ലക്ഷ്മിയെ കിടങ്ങന്നൂർ കരുണാലയം ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.