പന്തളത്ത് വേനൽ മഴ; റോഡിൽ വെള്ളക്കെട്ട്​

പന്തളം: പന്തളത്ത് ശക്തമായ വേനൽ മഴയിൽ ഓടകൾ നിറഞ്ഞ്​ വെള്ളക്കെട്ട് രൂക്ഷമായി. ശനിയാഴ്ച വൈകീട്ട്​ മൂന്നോടെ പന്തളത്ത് ഇടിയോടുകൂടിയ ശക്തമായ മഴയാണ് ഉണ്ടായത്. നഗരസഭക്ക്​ സമീപം ഓടകൾ പൂർണമായും അടഞ്ഞതിനാൽ, മഴ വെള്ളം ഒഴുകിപ്പോകാൻ ആകാതെ റോഡിലേക്ക് ഒഴുകിയത് മൂലം ഗതാഗതവും അവതാളത്തിലായി. മണിക്കൂറോളം നീണ്ട ശക്തമായ ഇടിയും മഴയും മൂലം പന്തളം നഗരസഭക്ക്​ മുന്നിലെ ബൈപാസ് പൂർണമായും വെള്ളത്തിലായി. മഴക്ക്​ മുമ്പ് രാവിലെ എം.സി റോഡിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായതിന് പിന്നാലെയാണ് മഴ ശക്തിപ്പെട്ടതോടെ പ്രളയസമാനമായി വെള്ളം ഉയർന്നത്. മഴ മാറിയതോടെ റോഡിലേ ജലനിരപ്പ് കുറഞ്ഞു. ഫോട്ടോ: ശനിയാഴ്ച വൈകീട്ട്​ പന്തളത്ത് ഉണ്ടായ മഴയിൽ നഗരസഭക്ക്​ മുന്നിലെ റോഡിൽ വെള്ളം കയറിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.