പത്തനംതിട്ട: മികച്ച സേവനപ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാർഥികൾക്ക് സംസ്ഥാനതലത്തിൽ ശിഷ്യശ്രേഷ്ഠ പുരസ്കാരം നൽകുന്നു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഓരോ വിഭാഗത്തിൽനിന്നും ആൺകുട്ടിക്കും പെൺകുട്ടിക്കും അവാർഡുകൾ നൽകും. റിട്ട. അധ്യാപകനും സാമൂഹിക പരിസ്ഥിതി പ്രവർത്തകനുമായ ഇലന്തൂർ സ്വദേശി കെ.ജി. റെജിയാണ് അവാർഡ് നൽകുന്നത്. മൂല്യ ബോധവും സാമൂഹികബോധവുമുള്ള പൗരന്മാരെ വളർത്തിയെടുക്കാനാണ് ഇങ്ങനെയൊരു അവാർഡ് നൽകാൻ തീരുമാനിച്ചതെന്ന് കെ.ജി. റെജി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സാമൂഹിക പ്രവർത്തകരായ വിദ്യാർഥികളുടെ പേരുകൾ സന്നദ്ധ സംഘടനകൾ, സ്കൂൾ പി.ടി.എകൾ എന്നിവർക്കും ശിപാർശ ചെയ്യാം. അപേക്ഷ ഫോറത്തിന് 9048685287 നമ്പറിൽ ബന്ധപ്പെടണം. അപേക്ഷ കെ.ജി. റെജി, നളന്ദ, ഇടപ്പരിയാരം പി.ഒ, 689 643, ഇലന്തൂർ, പത്തനംതിട്ട വിലാസത്തിൽ മാർച്ച് 15നകം അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.