പത്തനംതിട്ട: ആറ്റിങ്ങലിൽ പൊലീസ് സന്നാഹത്തോടെ റെയിൽ പദ്ധതിക്ക് കല്ലിടുന്നതിനെതിരെ പ്രതിഷേധിച്ച സമര സമിതി പ്രവർത്തകരെ പൊലീസ് മർദിച്ചതിലും അറസ്റ്റ് ചെയ്തതിലും കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജും ജനറൽ കൺവീനർ എസ്. രാജീവനും പ്രതിഷേധിച്ചു. ബലംപ്രയോഗിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തി കല്ലിടൽ പാടില്ല എന്ന് മൂന്നുതവണ ഹൈകോടതി നിർദേശിച്ചിട്ടും അത് ലംഘിച്ചുകൊണ്ട് നിയമവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും പൊലീസ് നടത്തിക്കൊണ്ടിരിക്കുന്ന നടപടി ഉടൻ നിർത്തിവെക്കണം. പദ്ധതി ഉപേക്ഷിക്കണമെന്ന് ഭൂരിപക്ഷം ജനങ്ങളും ആവശ്യപ്പെട്ടിട്ടും ധാർഷ്ട്യത്തോടെ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് മുന്നോട്ടുപോകുന്ന സർക്കാർ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പൊലീസിനെയും ഗുണ്ടകളെയും ഇറക്കി മുന്നോട്ടുപോകാനാണ് നീക്കമെങ്കിൽ എന്തുവിലകൊടുത്തും ജനങ്ങൾ ഒറ്റക്കെട്ടായി പദ്ധതിയെ ചെറുത്തുപരാജയപ്പെടുത്തുമെന്ന് സമിതി നേതാക്കൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.