കോന്നി: റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്‍റെ 99മത് വാർഷികത്തോടനുബന്ധിച്ച് ഒരുവർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. 1923 മുതൽ കോന്നിയുടെ വിദ്യാഭ്യാസരംഗത്ത് ഒട്ടേറെ മാറ്റങ്ങൾക്ക് തുടക്കമിട്ട വിദ്യാലയം അതിന്‍റെ നൂറാം വയസ്സിൽ എത്തിനിൽക്കുമ്പോൾ ഒരുവർഷം നീളുന്ന വിവിധങ്ങളായ ക്ഷേമ പദ്ധതികൾക്കും കർമപരിപാടികൾക്കും തുടക്കംകുറിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജിജി സജി ഉദ്ഘാടനം ചെയ്തു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുലേഖ വി.നായർ, ഗ്രാമപഞ്ചായത്ത് അംഗം സിന്ധു സന്തോഷ്, സ്കൂൾ മാനേജർ എൻ. മനോജ്, പി.ടി.എ പ്രസിഡൻറ് മനോജ് പുളിവേലിൽ, പ്രിൻസിപ്പൽ ആർ. സുനിൽ, ഹെഡ്മിസ്ട്രസ് ശശികല വി.നായർ, എസ്. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.