ടെൻഡർ അംഗീകരിച്ച് മാസങ്ങൾ, പാലം പണി തുടങ്ങുന്നില്ല

ടെൻഡർ അംഗീകരിച്ചിട്ട് മാസങ്ങൾ, പാലം പണി തുടങ്ങിയിട്ടുമില്ല മല്ലപ്പള്ളി: കീഴ്​വായ്​പൂര് - പരിയാരം കരകളെ ബന്ധിപ്പിച്ച് മണിമലയാറിനുകുറുകെ പാലം നിർമാണത്തിന്‍റെ ടെൻഡർ അംഗീകരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണം തുടങ്ങാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ആറ്റിലെ ജലനിരപ്പ് താഴ്ന്നതിനാൽ കൂടുതൽ എളുപ്പം നിർമാണ പ്രവൃത്തികൾ നടത്താൻ കഴിയുന്ന സാഹചര്യമുണ്ടായിട്ടും വൈകിപ്പിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. കരാർ അംഗീകരിച്ച് മൂന്നുമാസം കഴിഞ്ഞെങ്കിലും നിർമാണത്തിന്‍റെ ഒരു നടപടിയും ആരംഭിച്ചിട്ടില്ല. 2016 - 17 സംസ്ഥാന ബജറ്റിൽ 10 കോടിയാണ് വകയിരുത്തിയത്. ഇതിനിടയിൽ അഞ്ചുതവണ ടെൻഡർ ക്ഷണിക്കുകയും ചെയ്തിരുന്നു. അവസാന ടെൻഡറാണ് ഉറപ്പിച്ചത്. നിർമാണച്ചുമതലയുള്ള കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരും കരാറുകാരനുമായി ചർച്ച നടത്തുകയും ഉടൻ കരാർവെച്ച് നിർമാണം തുടങ്ങുമെന്ന് അറിയിച്ചതുമാണ്. ടെൻഡർ അംഗീകരിച്ചതിനാൽ പാലം നിർമാണം ഉടൻ തുടങ്ങുമെന്ന പ്രതീക്ഷയിലുമായിരുന്നു നാട്ടുകാർ. നിർമാണം തുടങ്ങാൻ വൈകുന്നതിൽ പ്രതിഷേധം ശക്തമാകുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.