ptl th 1 പത്തനംതിട്ട: 2012 നുശേഷം ആരംഭിച്ച പ്രീ പ്രൈമറി സ്കൂളുകളിലെ ജീവനക്കാർക്ക് ഓണറേറിയം നിഷേധിച്ച സർക്കാർ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു. 2012 ആഗസ്റ്റ് വരെ സർവിസിലുണ്ടായിരുന്ന മുഴുവൻ പ്രീ പ്രൈമറി ജീവനക്കാർക്കും ഉമ്മൻ ചാണ്ടി സർക്കാർ ഓണറേറിയം അനുവദിച്ചിരുന്നു. കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മുഴുവൻ പ്രീ പ്രൈമറി ജീവനക്കാരെയും അംഗീകരിച്ച് സേവന-വേതന വ്യവസ്ഥകൾ നടപ്പാക്കണമെന്നും സർക്കാർ-എയ്ഡഡ് വ്യത്യാസമില്ലാതെ മുഴുവൻ ജീവനക്കാരെയും അംഗീകരിക്കണമെന്നും കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 1000 രൂപ ആനുകൂല്യം അടിയന്തരമായി നൽകണമെന്നും കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സമിതി അംഗം ഫിലിപ് ജോർജ് ഉദ്ഘാടനം ചെയ്തു ജില്ല പ്രസിഡന്റ് എസ്. പ്രേം അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി.ജി. കിഷോർ, എസ്. ദിലീപ് കുമാർ, വർഗീസ് ജോസഫ്, ആർ. ജ്യോതിഷ്, സണ്ണി മാത്യു, മായാദേവി, സുദർശന കുമാരി, സിന്ധു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.