പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ നേതൃത്വത്തിൽ 235 ാമത് സ്നേഹഭവനം മൈലപ്ര വല്യയന്തി കല്ലുകാലായിൽ സജിതക്കും മനോജിനും രണ്ട് കുട്ടികൾക്കുമായി നിർമിച്ചുനൽകി. ഷികാഗോ മലയാളി അസോസിയേഷന്റെ സഹായത്താലാണ് വീട് നിർമിച്ചത്. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ഷികാഗോ മലയാളി അസോസിയേഷൻ പ്രതിനിധി സാബു കട്ടപ്പുറം നിർവഹിച്ചു. വർഷങ്ങളായി കൂലിപ്പണിക്കാരനായ മനോജും ഭാര്യ സജിതയും രണ്ട് കൊച്ചുകുട്ടികളും അടങ്ങുന്ന കുടുംബം നാല് സെന്റ് ഭൂമിയിൽ ചെറിയ ഒരു കുടിലിലായിരുന്നു താമസം. രണ്ട് മുറിയും അടുക്കളയും ഹാളും സിറ്റൗട്ടും ശുചിമുറിയും അടങ്ങിയ വീടാണ് പണിതുനൽകിയത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം എൽസി ഈശോ, വാർഡ് അംഗം ജനകമ്മ ശ്രീധർ, ഷികാഗോ മലയാളി അസോസിയേഷൻ ട്രഷറർ മനോജ് അച്ചേട്ട്, സണ്ണി ചിറയിൽ, സാബു അച്ചേട്ട്, കെ.പി. ജയലാൽ എന്നിവർ സംസാരിച്ചു. മലയാളി അസോസിയേഷൻ നൽകുന്ന എട്ടാമത്തെ വീടാണിത്. ---- ഫോട്ടോ PTL 12 VEEDU വല്യയന്തി കല്ലുകാലായിൽ സജിതക്കും കുടുംബത്തിനും നൽകിയ വീടിന്റെ താക്കോൽദാന ചടങ്ങിന്റെ ഉദ്ഘാടനം ഷികാഗോ മലയാളി അസോസിയേഷൻ പ്രതിനിധി സാബു കട്ടപ്പുറം നിർവഹിക്കുന്നു ---------- PTL 11 ESHNNALLATHU ഉത്സവത്തോടനുബന്ധിച്ച് ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ഗരുഡവാഹന എഴുന്നളളിപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.