കോന്നി: തണ്ണിത്തോട് പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍ എസ്റ്റേറ്റിൽ കുളവിയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ച സംഭവത്തില്‍ നിയമാനുസൃതമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്ന് പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ഒ.പി.എ സലാം പറഞ്ഞു. ചേന്നംപാറയില്‍ അഭിലാഷിന്‍റെ കുടുംബത്തെ മേടപ്പാറയില്‍ സന്ദര്‍ശിച്ചതിനുശേഷമാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. ജോലി സ്ഥലത്ത് നടന്ന സംഭവമായതിനാല്‍ പ്ലാന്‍റേഷന്‍ തൊഴില്‍ നിയമങ്ങള്‍ അനുസരിച്ച ആനുകൂല്യങ്ങളും വനംവകുപ്പില്‍ നിന്നും ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ആനുകൂല്യങ്ങളും ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അദ്ദേഹം സന്ദര്‍ശിച്ചു. പ്ലാന്‍റേഷന്‍ ജനറല്‍ മാനേജര്‍ ജസ്റ്റിസ് കരുണരാജന്‍, സി.പി.ഐ ജില്ല കൗണ്‍സിൽ അംഗം സുമതി നരേന്ദ്രന്‍, തണ്ണിത്തോട് ലോക്കല്‍ സെക്രട്ടറി പി.സി. ശ്രീകുമാര്‍, മണ്ഡലം കമ്മിറ്റി അംഗം കെ.സന്തോഷ്, സി.എ. രാജു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.