കോന്നി: ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനത്തില്‍ കോന്നി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ പഞ്ചായത്തുകളില്‍ വിതരണം ചെയ്യുന്നതിനായി മണ്ണീറയിൽ വൃക്ഷത്തൈകൾ തയാറാകുന്നു. മണ്ണീറയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് പരിപാലനച്ചുമതല. മണ്ണീറ ഫോറസ്റ്റ് സ്റ്റേഷന് സമീപം വനംവകുപ്പ് ഭൂമിയിലാണ് തയാറെടുപ്പുകൾ. നെല്ലി, പേര, സീതപ്പഴം, ആര്യവേപ്പ്, കുടംപുളി, ദന്തപ്പാല, നീര്‍മരുത്, രക്തചന്ദനം, ഈട്ടി, തേക്ക്, പൂവരശ്, നീര്‍മാതളം, കണിക്കൊന്ന, ചന്ദനം തുടങ്ങിയ വൃക്ഷങ്ങളുടെ 23,500 തൈകളാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. വനത്തിൽനിന്ന് ശേഖരിക്കുന്ന കണയോലകള്‍കൊണ്ട് വിത്തിന് തണലൊരുക്കുന്ന ജോലികളാണിപ്പോള്‍ നടക്കുന്നത്. കാട്ടുമൃഗങ്ങളുടെ ശല്യം ഉണ്ടാവാതിരിക്കാൻ ചുറ്റുവേലി കെട്ടിയാണ് തൈ സംരക്ഷിക്കുന്നത്. വെള്ളം നനച്ച് പരിപാലിക്കുന്ന വിത്തുകള്‍ ഏഴുമുതല്‍ 15 ദിവസത്തിനുള്ളില്‍ മുളപൊട്ടി വളരും. തൈകള്‍ കോന്നി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അരുവാപ്പുലം, കോന്നി, മലയാലപ്പുഴ, മൈലപ്ര, പ്രമാടം, തണ്ണിത്തോട്, വള്ളിക്കോട് പഞ്ചായത്തുകളില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിതരണംചെയ്യും. പടം: PTL41manneera പരിസ്ഥിതി ദിനത്തിൽ വിതരണത്തിനായി മണ്ണീറയിൽ വൃക്ഷത്തൈകൾ ഉൽപാദിപ്പിക്കാൻ തയറെടുപ്പുകൾ നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.