സമൂഹം തള്ളിക്കളഞ്ഞവരെ ചേർത്തുനിർത്തണം

റാന്നി: സമൂഹം ഒറ്റപ്പെടുത്തിയവരെയും തള്ളിക്കളഞ്ഞവരെയും ചേർത്തു​നിർത്തിയ യേശുക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ ശബ്ദമായി നമ്മുക്ക് മാറാൻ കഴിയണമെന്നും സമൂഹം തള്ളിക്കളഞ്ഞവരെ ചേർത്തുനിർത്തുന്നവരാണ് യഥാർഥ പൊതുപ്രവർത്തകരെന്നും ക്രിസ്ത്യൻ പ്രസ് അസോ. വ്യക്തമാക്കി. അഞ്ചുകുഴി പ്രത്യാശ ഭവൻ കുടുംബാംഗങ്ങളോടൊപ്പം ക്രിസ്ത്യൻ പ്രസ് അസോസിയേഷനും വചന ഘോഷണം മാസികയും ചേർന്നൊരുക്കിയ സമ്മേളനം മുൻ എം.എൽ.എ രാജു എബ്രഹാം ഉദ്​ഘാടനം ചെയ്തു. ഫാ. കൊച്ചുകോശി അധ്യക്ഷതവഹിച്ചു. ആലിച്ചൻ ആറൊന്നിൽ, അഡ്വ. എബ്രഹാം മാത്യു പനച്ചിമൂട്ടിൽ, അഡ്വ.കെ. ജയവർമ, സുവി, തോമസ് കുട്ടി പുന്നൂസ്, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ്​ അനിത അനിൽകുമാർ, അങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ്​ ബിന്ദു റെജി, തോമസ് മാമ്മൻ പുത്തൻപുരക്കൽ, വർഗീസ് മത്തായി, ഡോ. എ.എം. വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ------- Ptl rni - 5 christian Press ഫോട്ടോ ഇന്നലത്തെ ന്യൂസ്​റാപ്​ ഫോൾഡറിൽ: ക്രിസ്ത്യൻ പ്രസ് അസോസിയേഷനും വചന ഘോഷണം മാസികയും ചേർന്നൊരുക്കിയ സമ്മേളനം മുൻ എം.എൽ.എ രാജു എബ്രഹാം ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.