രാഷ്ട്രീയ ക്രിമിനലുകളെ ഡി.വൈ.എഫ്.ഐ നിലക്കുനിർത്തണം -ടി.ടി. ജിസ്‌മോന്‍

കൊടുമൺ: രാജ്യത്ത് ഫാഷിസ്റ്റുകള്‍ക്കെതിരായി ഇടതു പ്രസ്ഥാനങ്ങള്‍ യോജിച്ച് പോരാട്ടം സംഘടിപ്പിക്കേണ്ട കാലഘട്ടത്തിലാണ് ഫാഷിസ്റ്റുകള്‍ക്കെതിരെ എന്നപോലെ കൊടുമണ്ണില്‍ എ.ഐ.വൈ.എഫ്-സി.പി.ഐ പ്രവര്‍ത്തകര്‍ക്കുനേരെ ഡി.വൈ.എഫ്.ഐ ആക്രമം നടത്തിയതെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോന്‍. അങ്ങാടിക്കല്‍, കൊടുമണ്‍ പ്രദേശങ്ങളില്‍ അക്രമികള്‍ തല്ലിത്തകര്‍ത്ത വീടുകളും അക്രമത്തിനിരയായ പ്രവർത്തകരെയും സന്ദര്‍ശിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യയശാസ്ത്ര ബോധമില്ലാത്ത രാഷ്ട്രീയ ക്രിമിനലുകളാണ് ഇത്തരം അക്രമങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വം തയാറാകണം. പൊലീസിന്‍റെ ഭാഗത്തുനിന്ന്​ ഉണ്ടാകുന്ന അനാസ്ഥ കുറ്റക്കാര്‍ക്ക് പ്രോത്സാഹനമാകുന്നുവെന്നും ജിസ്‌മോന്‍ ആ​രോപിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന ജോയന്‍റ്​ സെക്രട്ടറി അഡ്വ. ആര്‍. ജയന്‍, സി.പി.ഐ ജില്ല എക്‌സിക്യൂട്ടിവ് അംഗം അരുണ്‍. കെ.എസ്. മണ്ണടി, മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്‍റ്​ അഡ്വ. സുഹാസ്. എം. ഹനീഫ്, ജില്ല സെക്രട്ടറി എസ്. അഖില്‍, സംസ്ഥാന കമ്മിറ്റി അംഗം ബൈജു മുണ്ടപ്പള്ളി, എ.ഐ.എസ്.എഫ് സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ ബിബിന്‍ എബ്രഹാം, ജി. ബൈജു, അജിത് കൂടല്‍, ശ്രീനാദേവി, എം. മനു, ഹനീഷ് കോന്നി, അനിജു എന്നിവരും ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.