എള്ള് കൃഷിയുടെ ഈറ്റില്ലമാകാൻ പന്തളം

പന്തളം: മുമ്പ് സജീവമായിരുന്നതും ഇടക്കാലത്ത് അപ്രത്യക്ഷമായതുമായ എള്ളുകൃഷി കേരളത്തിലെ പാടങ്ങളിൽ തിരികെ കൊണ്ടുവരാൻ നമുക്ക് സാധിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ഒരുകാലത്ത് എള്ളിൻ പൂ മണക്കുന്ന പാടങ്ങളായിരുന്നു പന്തളം ഉൾപ്പെടെ പ്രദേശങ്ങൾ. ഇടക്ക്​ വിവിധ കാരണങ്ങളാൽ ഈ കൃഷിരീതി ഇല്ലാതായി. പന്തളം പൂഴിക്കാട് ശാസ്താംപടി ഏലായിൽ കൃഷി വിജ്ഞാൻ കേന്ദ്രത്തിന്‍റെ മുൻകൈയിൽ എള്ള് കൃഷി ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര കൃഷി വിജ്ഞാന കേന്ദ്രത്തി‍ന്‍റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തരിശുകിടന്ന പന്തളത്തെ ശാസ്താംപടി ഏലായിൽ 25 ഏക്കർ സ്ഥലത്ത് എള്ള് കൃഷി ചെയ്യുന്നത്. തുടർന്ന്, ഡെപ്യൂട്ടി സ്പീക്കർ എള്ളുവിത്ത് പാടത്ത് വിതച്ചു. പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് അധ്യക്ഷത വഹിച്ചു. ഡോ.സി.പി. റോബർട്ട്, അടൂർ നഗരസഭ ചെയർമാൻ ഡി. സജി, സി.പി.എം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ, സി.പി.ഐ ലോക്കൽ സെക്രട്ടറി എസ്. രാജേന്ദ്രൻ, ലൂയിസ് മാത്യൂസ്, റീജ, പഴംകുളം ശിവദാസൻ, രഘു പെരുമ്പുളിക്കൽ, വിനോദ് മാത്യു എന്നിവർ സംസാരിച്ചു. -------ഫോട്ടോ: പന്തളം പൂഴിക്കാട് ശാസ്താംപടി ഏലായിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എള്ളുവിത്ത് വിതക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.