പത്തനംതിട്ട: മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, വീണ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ മാരാമണ്‍, ചെറുകോല്‍പുഴ കൺവെൻഷനുകളുടെ മുന്നൊരുക്ക അവലോകനയോഗം ഓണ്‍ലൈനായി ചേര്‍ന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ല സി കാറ്റഗറിയിലാണ്. കൺവെന്‍ഷനുകൾ നടത്തുന്നതിന് അനുകൂല സാഹചര്യമുണ്ടായാല്‍ ആരോഗ്യവകുപ്പ് പ്രത്യേകശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. കൺവെന്‍ഷന്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ സാഹചര്യം അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു. ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് മന്ത്രിമാർ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. കൺവെന്‍ഷനുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍തലത്തിലുള്ള ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിന് തിരുവല്ല ആർ.ഡി.ഒയെ സ്‌പെഷല്‍ ലെയ്സണ്‍ ഓഫിസറായി നിയമിക്കുമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. 2063 പേര്‍ക്ക് കോവിഡ്; 770 പേര്‍ രോഗമുക്തരായി പത്തനംതിട്ട: ജില്ലയില്‍ വ്യാഴാഴ്ച 2063 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 770 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച മൂന്നുപേർ മരിച്ചു. ഇരവിപേരൂര്‍ സ്വദേശി (75), റാന്നി പഴവങ്ങാടി സ്വദേശി (88), കുറ്റൂര്‍ സ്വദേശി (88) എന്നിവരാണ് മരിച്ചത്. അടൂര്‍ 51, പന്തളം 60, പത്തനംതിട്ട 145, തിരുവല്ല 196, ആനിക്കാട് 44, ആറന്മുള 42, അരുവാപുലം 41, അയിരൂര്‍ 31, ചെന്നീര്‍ക്കര 32, ചെറുകോല്‍ 35, ചിറ്റാര്‍ 8, ഏറത്ത് 28, ഇലന്തൂര്‍ 32, ഏനാദിമംഗലം 24, ഇരവിപേരൂര്‍ 34, ഏഴംകുളം 31, എഴുമറ്റൂര്‍ 38, കടമ്പനാട് 31, കടപ്ര 19, കലഞ്ഞൂര്‍ 37, കല്ലൂപ്പാറ 32, കവിയൂര്‍ 18, കൊടുമണ്‍ 37, കോയിപ്രം 48, കോന്നി 87, കൊറ്റനാട് 18, കോട്ടാങ്ങല്‍ 34, കോഴഞ്ചേരി 51, കുളനട 26, കുന്നന്താനം 55, കുറ്റൂര്‍ 16, മലയാലപ്പുഴ 24, മല്ലപ്പള്ളി 62, മല്ലപ്പുഴശേരി 21, മെഴുവേലി 11, മൈലപ്ര 23, നാറാണംമൂഴി 14, പനാരങ്ങാനം 30, നെടുമ്പ്രം 15, നിരണം 9, ഓമല്ലൂര്‍ 29, പള്ളിക്കല്‍ 57, പന്തളം-തെക്കേക്കര 20, പെരിങ്ങര 35, പ്രമാടം 81, പുറമറ്റം 16, റാന്നി 36, റാന്നി-പഴവങ്ങാടി 25, റാന്നി-അങ്ങാടി 15, റാന്നി-പെരുനാട് 23, സീതത്തോട് 7, തണ്ണിത്തോട് 22, തോട്ടപ്പുഴശേരി 12, തുമ്പമണ്‍ 10, വടശേരിക്കര 25, വള്ളിക്കോട് 35, വെച്ചൂച്ചിറ 25 എന്നിങ്ങനെയാണ് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.