കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

മല്ലപ്പള്ളി: എഴുമറ്റൂർ പഞ്ചായത്ത് ആറാം വാർഡിലെ ചൂരനോലി ഭാഗത്ത് കൃഷി ഭൂമിയിൽ ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ചിരുന്ന കാട്ടുപന്നികളിൽ രണ്ട് എണ്ണത്തിനെ വെടിവെച്ചു കൊന്നു. റാന്നി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്താൽ തോക്ക് ലൈസൻസ് ഉള്ളതും കൃഷിഭൂമിയിൽ ഇറങ്ങുന്ന അപകടകാരികളായ കാട്ടു പന്നികളെ വെടിവെച്ചു കൊല്ലാൻ അനുമതി ലഭിച്ചിട്ടുള്ളതുമായ വായ്പ്പൂര് കുന്നുംപുറത്ത് ജോസ് പ്രകാശാണ്​ കഴിഞ്ഞ രാത്രിയിൽ വെടിവെച്ച് പന്നികളെ കൊന്നത്​ എഴുമറ്റൂർ, കൊറ്റനാട് അയിരൂർ, ചെറുകോൽ, കോട്ടാങ്ങൽ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ കാട്ടു പന്നി ശല്യം അതിരൂക്ഷമായി തുടരുന്ന സാഹചര്യങ്ങളിൽ നിരവധി പന്നികളെ കഴിഞ്ഞ കുറേ നാളുകളായി റാന്നി ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീം സഹായത്തോടെ വെടിവെച്ച് കൊന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.