റാന്നി: പരിസ്ഥിതി സംരക്ഷണത്തിന് പുത്തൻ ചുവടുവെപ്പുമായി എണ്ണൂറാംവയൽ സി.എം.എസ് സ്കൂളിന്‍റെ എക്കോബ്രിക്സ് ചലഞ്ചിന് തുടക്കമായി. പ്ലാസ്റ്റിക് മാലിന്യത്തെ സുരക്ഷിതമായി ഒഴിവാക്കുന്നതിന് രൂപംനൽകിയ എക്കോബ്രിക്സ് ചലഞ്ചിലൂടെ കുട്ടികൾ നിർമിക്കുന്ന പരിസ്ഥിതി സൗഹൃദ കുപ്പിക്കട്ടകൾ ഉപയോഗിച്ച് വിദ്യാലയ പൂന്തോട്ടത്തിൽ ഇരിപ്പിടങ്ങളും സംരക്ഷണ വേലിയും നിർമിക്കും. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് കുപ്പികളിൽ കുത്തിനിറച്ചാണ് കുപ്പിക്കട്ടകൾ നിർമിക്കുന്നത്. ഇതിനകം കുട്ടികൾ 800 കട്ടകൾ നിർമിച്ചുകഴിഞ്ഞു. 25 കിലോയിൽ അധികം പ്ലാസ്‌റ്റിക് കുപ്പികൾക്കുള്ളിൽ നിറച്ചു. കുട്ടികളുടെ വീടുകളിലും പരിസരത്തുമായി ഉപേക്ഷിച്ചിരിക്കുന്ന പ്ലാസ്‌റ്റിക് മാലിന്യങ്ങളാണ് കുപ്പിക്കട്ടകളായി മാറിയത്. മിഠായി കടലാസ്, പ്ലാസ്റ്റിക് കാരി ബാഗുകൾ, പാൽ കവറുകൾ, മാസ്ക്, ഗ്ലൗസ്, നിത്യോപയോഗ സാധനങ്ങളുടെ പാക്കിങ് കവറുകൾ തുടങ്ങി വീട്ടിലും പരിസരത്തുമായി വലിച്ചെറിയപ്പെട്ട പ്ലാസ്‌റ്റിക് മാലിന്യങ്ങളാണ് കുപ്പികൾക്കുള്ളിലായത്. ഫെബ്രുവരി 10 വരെ നീളുന്ന ചലഞ്ചിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങളും ലഭിക്കും. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജെയിംസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വി. ജോൺ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ-ആരോഗ്യ സമിതി ചെയർപേഴ്സൻ എസ്. രമാദേവി, വാർഡ് മെംബർ രാജി വിജയകുമാർ, പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്, പി.ടി.എ പ്രസിഡന്റ് ഷൈനു ചാക്കോ, സി.ആർ.സി കോഓഡിനേറ്റർ എസ്. ദീപ, അനയ സിബി, അർച്ചന അനിൽകുമാർ എന്നിവർ സംസാരിച്ചു. Ptl rni - 2 eco bricks ഫോട്ടോ: എണ്ണൂറാംവയൽ സി.എം.എസ് എൽ.പി സ്കൂളിലെ എക്കോബ്രിക്സ് ചലഞ്ച് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. ജയിംസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.