അപൂർവ വൃക്ഷസംരക്ഷണം: ജില്ലതല ഉദ്ഘാടനം

മല്ലപ്പള്ളി: മനഃശാസ്ത്രജ്ഞനും സാമൂഹികസേവകനും പരിസ്ഥിതി പ്രവർത്തകനും കേരള സർക്കാറിന്റെ വനമിത്ര പുരസ്കാര ജേതാവുമായ ഡോ. സൈജു ഖാലിദ് സ്ഥാപകനായ നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ കേരളത്തിലെ അപൂർവിയനം വൃക്ഷങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച 'എ ഡ്രൈവ് ടു പ്രോഡക്ട്​ റെയർ ട്രീസ് ഓഫ് കേരള' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം തുരുത്തിക്കാട് ബി.എ.എം കോളജ് കാമ്പസിൽ കോളജ് നേച്ചർ ക്ലബിന്റെയും ബോട്ടണി ഡിപ്പാർട്മെന്റിന്റെയും ആഭിമുഖ്യത്തിൽ നടന്നു. കൂവളത്തൈ നട്ട്​ കോളജ് പ്രിൻസിപ്പൽ ഡോ. ബിജു ടി. ജോർജും കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി മുൻ അധ്യക്ഷനും യൂനിവേഴ്സൽ സർവിസ് ഫോർ എൻവയൺമെന്റ് അസോസിയേഷൻ (യു.എസ്.ഇ) ജില്ല പ്രസിഡന്റും ലവ് ഗ്രീൻ മൂവ്മെന്റ് (എൽ.ജി.എം) ജില്ല കോഓഡിനേറ്ററുമായ ബിജു നൈനാനും ചേർന്ന് നിർവഹിച്ചു. നന്മമരം ജില്ല കോഓഡിനേറ്റർ എസ്. രാജശ്രീ, നേച്ചർ ക്ലബ് കോഓഡിനേറ്റർ ജാബിയ കുര്യൻ, ഡോ. എ.ജെ. റോബി, ടോണി ഇസ്രായേൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.