കോവിഡ് വ്യാപനം നേരിടാന്‍ ജില്ല സുസജ്ജം -ഡി.എം.ഒ

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗികള്‍ക്കാവശ്യമായ കിടക്കകള്‍, ഐ.സി.യു, വെന്റിലേറ്റര്‍ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതാകുമാരി അറിയിച്ചു. ജില്ലയില്‍ സി.എഫ്.എൽ.ടി.സികളിലും സി.എസ്.എൽ.ടി.സികളിലുമായി ആകെ 390 കിടക്കകളാണുള്ളത്. ഇതില്‍ 125 കിടക്കകളില്‍ മാത്രമേ രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ളൂ. നാല് കോവിഡ് ആശുപത്രികളിലായി 125 കിടക്കകള്‍ ഉണ്ട്. ഇതില്‍ 69 കിടക്കകളില്‍ രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഐ.സി.യു കിടക്കകള്‍ 59 എണ്ണം ഉള്ളതില്‍ 15 കിടക്കകളില്‍ രോഗികളുണ്ട്. 47 വെന്റിലേറ്ററുകളാണ് ജില്ലയില്‍ സജ്ജമാക്കിയിട്ടുള്ളത്. രോഗികളെ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലാത്തതിനാല്‍ നിലവില്‍ ഇവ മുഴുവന്‍ ലഭ്യമാണ്. ഓക്സിജന്‍ സിലിണ്ടറുകളും പള്‍സ് ഓക്സിമീറ്ററുകളും ആവശ്യാനുസരണം ലഭ്യമാണെന്നും ഡി.എം.ഒ അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ 776 കോവിഡ് കിടക്കകള്‍ ഉള്ളതില്‍ 324 എണ്ണം ഉപയോഗത്തിലാണ്. 56 വെന്റിലേറ്ററുകള്‍ ഉള്ളതില്‍ 10 എണ്ണവും 133 ഐ.സി.യു ബെഡുകള്‍ ഉള്ളതില്‍ 50 എണ്ണവും ഉപയോഗത്തിലാണ്. ബാക്കിയുള്ളവ രോഗികള്‍ക്ക്​ ലഭ്യമാണ്. കുട്ടികൾ വാക്‌സിനെടുക്കണം -ഡി.എം.ഒ പത്തനംതിട്ട: കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതിനാലും കാറ്റഗറി-സിയില്‍ ജില്ല ഉള്‍പ്പെട്ടതിനാലും 15 മുതല്‍ 17 വയസ്സ്​ വരെയുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ എത്രയുംവേഗം പൂര്‍ത്തീകരിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതാകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വിഭാഗത്തില്‍ 48884 പേരാണുള്ളത്. ഇതില്‍ 34806 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. ഇനിയും വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയുംവേഗം സ്വീകരിക്കണം. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ വാക്‌സിന്‍ നല്‍കുകയുള്ളൂ. 31നകം അര്‍ഹരായ എല്ലാ വിദ്യാര്‍ഥികളും വാക്‌സിനേഷന്‍ സ്വീകരിച്ച് സഹകരിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.