കടകൾക്കുനേരേ ആക്രമണം; യുവാവ്​ പിടിയിൽ

തിരുവല്ല: തിരുവല്ല നഗരമധ്യത്തിൽ സ്വകാര്യസ്ഥാപനങ്ങൾക്കും ബാങ്കിനുംനേരെ ആക്രമണം നടത്തിയ യുവാവ് പിടിയിലായി. സ്ഥാപനങ്ങളുടെ ബോർഡുകളും ബാങ്കിന്‍റെ ജനൽചില്ലും അടിച്ചുതകർത്തു. വ്യാഴാഴ്ച പുലർച്ചയോടെയാണ് സംഭവം പുറത്തറിഞ്ഞത്. എസ്.സി.എസ് ജങ്​ഷന് സമീപത്തെ ന്യൂയോർക്ക് ഫാസ്റ്റ് ഫുഡ്, അശ്വനി ആയുർവേദിക്, അൽമ പേപ്പർ മാർട്ട്, ഫെഡറൽ ബാങ്ക് എന്നിവക്കുനേരെയാണ് ആക്രമണം നടന്നത്. അൽമ പേപ്പർ മാർട്ടിലെ എയർ കണ്ടീഷനിനും കേടുപാട് വരുത്തിയിട്ടുണ്ട്. അടിച്ചുതകർക്കാൻ ഉപയോഗിച്ചതായി കരുതുന്ന ഇരുമ്പ് പൈപ്പ് അൽമ പേപ്പർ മാർട്ടിനുമുന്നിൽനിന്ന്​ കണ്ടെത്തിയിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് പിടിയിലായതെന്നും ഇയാളെ ജാമ്യത്തിൽ വിട്ടയച്ചതായും പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.