ജാഗ്രതക്കുറവ്; കോവിഡ് വ്യാപനം രൂക്ഷം

കോന്നി: കോന്നിയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കോവിഡിന്‍റെ തുടക്ക സമയങ്ങളില്‍ ഉണ്ടായിരുന്ന ജാഗ്രതയില്‍ കുറവ് സംഭവിച്ചതാണ് രൂക്ഷമാകുന്നതിന് കാരണമെന്ന് ആക്ഷേപമുണ്ട്. സ്വകാര്യബസുകളും മറ്റ് ടാക്സികളും യാത്രക്കാരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതും വ്യാപകമാണ്. പുറത്തിറങ്ങുമ്പോള്‍ ജനങ്ങള്‍ ഗുണമേന്മയുള്ള മാസ്ക് ഉപയോഗിക്കണം എന്ന് പറയുമ്പോഴും ഈ കാര്യത്തിലും ഇപ്പോള്‍ നിര്‍ബന്ധമില്ലാത്ത അവസ്ഥയാണ്. പല പഞ്ചായത്തുകളിലും ടി.പി.ആര്‍ നിരക്കും രോഗികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. വിവിധ പരിപാടികളിലും മറ്റ് ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും സാമൂഹിക അകലം കുറയുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചു. മലയോര മേഖലയിലെ ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്ന കോന്നി നഗരത്തിലും ജനങ്ങളുടെ തിരക്ക് വര്‍ധിക്കുന്നുണ്ട്. ഇതും വ്യാപനസാധ്യത വര്‍ധിപ്പിക്കുന്നു. മണ്ഡലത്തിലെ മലയോരമേഖലകളില്‍ ഉള്‍ പ്രദേശങ്ങളില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. ഉള്‍പ്രദേശങ്ങളായതിനാല്‍ ഇവിടെ പരിശോധനകളും ഫലപ്രദമല്ല. വിവിധ പഞ്ചായത്തുകളില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ജനങ്ങളുടെ ബോധവത്കരണത്തിന്​ വാഹനങ്ങളില്‍ അനൗണ്‍സ്​​മെന്റും മറ്റും നടപ്പാക്കിയിട്ടുണ്ട്. ഹോം ക്വാറന്‍റീനില്‍ തുടരുന്ന രോഗികളുടെ എണ്ണത്തിലും സര്‍ക്കാര്‍ ക്വാറന്‍റീനില്‍ തുടരുന്ന രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് ഓരോ പഞ്ചായത്തിലും ഉണ്ടാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.