മുണ്ടുകോട്ടക്കൽ- വട്ടമുരുപ്പേൽ റോഡിന് വീതി കൂട്ടുന്നു

ptl th 5 പത്തനംതിട്ട: നഗരസഭ അഞ്ചാം വാർഡിലെ വട്ടമുരുപ്പേൽ കോളനി റോഡിന് വീതികൂട്ടുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. കുത്തനെയുള്ള കയറ്റവും വീതിക്കുറവുമായതിനാൽ റോഡിൽ അപകടം പതിവായിരുന്നു. വാഹനങ്ങൾ കടന്നുവരുമ്പോൾ കാൽനടക്കാർക്കും ബുദ്ധിമുട്ടായിരുന്നു. നിലവിൽ മൂന്ന് മീറ്ററായിരുന്ന റോഡാണ് 5 മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യുന്നത്. വാർഡ് വികസനത്തിനുള്ള പട്ടികജാതി വികസനഫണ്ട് വിനിയോഗിച്ചാണ് പ്രവൃത്തി ചെയ്യുന്നതെന്ന് വാർഡ് കൗൺസിലർ കെ. ജാസിംകുട്ടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.