സ്​റ്റേഡിയത്തിൽ സാമൂഹിക വിരുദ്ധ ശല്യം

ptl th 6 പത്തനംതിട്ട: ജില്ല സ്​റ്റേഡിയത്തിൽ സാമൂഹിക വിരുദ്ധരുടെ ശല്യം വർധിക്കുന്നു . സ്​പോർട്​സ്​ കൗൺസിൽ ഓഫിസിനോട്​ ചേർന്ന്​ അടുത്തിടെ നിർമിച്ച ബാത്ത്​ റൂമുകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. ബാത്ത്​​ റൂമിലെ ഉപകരണങ്ങൾ മുഴുവൻ നശിപ്പിച്ചിട്ടുണ്ട്​ . മുറിക്കുള്ളിലും പരിസരത്തും നിറയെ മദ്യക്കുപ്പികളും ലഹരി വസ്തുക്കളും ചിന്നിച്ചിതറി കിടക്കുകയാണ്​​. ഭാരത്​​ പെട്രോളിയം കോർപറേഷന്‍റെ സി. എസ്.​ ആർ ഫണ്ട്​ ഉപയോഗിച്ച്​ നിർമിച്ച ടോയ്​ലെ​റ്റുകളാണിത്​. നാല്​ മാസം മുമ്പ്​ പണികൾ പൂർത്തിയാക്കി താക്കോൽ നിർമിതി കേന്ദ്രം നഗരസഭയെ ഏൽപ്പിച്ചതാണ്​. എന്നാൽ, വൈദ്യുതിയും വെള്ളവും ലഭിക്കാത്തതിനാൽ പൂട്ടി ഇട്ടിരിക്കുകയാണ്​. നഗരസഭ എൻജിനീയറിങ്​​ ​ വിഭാഗത്തിന്‍റെ അനാസ്ഥയാണ്​ വൈദ്യുതി ലഭിക്കുന്നതിന്​ തടസ്സമായി നിൽക്കുന്നതെന്ന്​ പറയുന്നു. നിരവധി തവണ സ്​പോർട്​സ്​ കൗൺസിൽ നഗരസഭയെ സമീപിച്ചിട്ടും വൈദ്യുതി ലഭ്യമാക്കാൻ നടപടി ഉണ്ടായില്ല. സ്​റ്റേഡിയത്തിൽ സ്ഥാപിച്ചിട്ടുള്ള ​വൈദ്യുതി വിളക്കുകളും സാമൂഹ്യ വിരുദ്ധർ നശിപ്പിക്കുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.