കോന്നി: അങ്ങനെ കണ്ണൻ കുണുങ്ങിക്കുണുങ്ങി നീരാട്ടിനിറങ്ങി. കോന്നി ആനക്കൂടിന് മുൻവശത്ത് പ്രത്യേകം തയാറാക്കിയ കുളത്തിലായിരുന്നു കുട്ടിക്കുറുമ്പന്‍റെ ഒരുമണിക്കൂർ നീണ്ട നീരാട്ട്. വെള്ളം ആദ്യം കണ്ടപ്പോള്‍ ഒന്ന് മടിച്ചെങ്കിലും പിന്നീട് കുളിയിൽ രസിക്കുകയായിരുന്നു. ആങ്ങമൂഴിയില്‍നിന്ന് ലഭിച്ച കോന്നിയിലെ കുട്ടിക്കൊമ്പന്‍ 'കണ്ണന്‍' കുളത്തിലെ നീരാട്ട് മതിവരുവോളം ആസ്വദിച്ചു. കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍, വെറ്ററിനറി ഡോക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരുന്നു പാപ്പാന്മാര്‍ ആനക്കുട്ടിയെ കുളത്തിലേക്ക് ഇറക്കിയത്. വിസ്തരിച്ചുള്ള കുളിക്ക് ശേഷം സ്ഥിരം ഭക്ഷണവും കഴിച്ച് വീണ്ടും കൂട്ടിലേക്ക് മടങ്ങി. ആങ്ങമൂഴി വനമേഖലയിൽ ആഗസ്റ്റ് 19ന് കൂട്ടത്തിൽനിന്ന് ഒറ്റപ്പെട്ട് കണ്ടെത്തിയ കുട്ടിയാനയെ ആദ്യഘട്ടത്തിൽ ആനക്കൂട്ടത്തിനൊപ്പം കാട് കയറ്റി വിടാനായിരുന്നു ശ്രമം. ഇതിന് വനമേഖലയിൽ കൂടൊരുക്കി നാല് ദിവസം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പത്തനംതിട്ട വലിയകോയിക്കൽ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് കോന്നി ആനത്താവളത്തില്‍ എത്തിച്ചു. പടം 'കണ്ണന്‍' കോന്നി ആനക്കൂടിന് മുൻവശത്തെ കുളത്തിലിറങ്ങിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.