​തെരഞ്ഞെടുപ്പ് ഇന്ന്

പന്തളം: കടയ്ക്കാട് മുസ്​ലിം ജമാഅത്ത് പരിപാലന കമ്മിറ്റി ​തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. പള്ളിയുടെ പരിധിയിലെ വിവിധ പള്ളികളിൽ രാവിലെ എട്ടുമുതൽ വൈകീട്ട്​ നാലുവരെ വോട്ടെടുപ്പ് നടക്കും. പ്രസിഡന്‍റ്​, സെക്രട്ടറി, ട്രഷറർ, വിവിധ വാർഡ്​ പ്രതിനിധികളെയാണ് ബാലറ്റിലൂടെ തെരഞ്ഞെടുക്കുന്നത്. 11 അംഗ കമ്മിറ്റി തെരഞ്ഞടുപ്പിൽ 31 പേരാണ് മത്സരത്തിനുള്ളത്. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നടക്കുമെന്ന് റിട്ടേണിങ്​ ഓഫിസർ അഡ്വ. മൻസൂർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.