അടൂർ ഗവ. ഗേൾസ് ഹൈസ്കൂളിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകാൻ പി.ടി.എ

അടൂർ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകാൻ പി.ടി.എ തീരുമാനിച്ചു. സ്ഥാപിതമായ കാലംമുതൽ പെൺകുട്ടികൾക്ക് മാത്രം ഹൈസ്കൂൾ വിഭാഗത്തിൽ പ്രവേശനം നൽകിയിരുന്ന സ്കൂളിൽ പി.ടി.എ പൊതുയോഗത്തിൽ അവതരിപ്പിച്ച പ്രമേയം ഐകകണ്​ഠ്യേന പാസാക്കി സർക്കാറിന് നൽകി. സർക്കാർ തീരുമാനിക്കുന്നതനുസരിച്ച് സ്കൂളിൽ അഞ്ചാം ക്ലാസ് മുതൽ 10 വരെയും ആൺകുട്ടികളും പഠിക്കും. ഹയർ സെക്കൻഡറിയിൽ ഇപ്പോൾ തന്നെ ആൺകുട്ടികളെ പ്രവേശിപ്പിക്കുന്നുണ്ട്. പി.ടി.എ പ്രസിഡൻറ്​ ആർ. സുരേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം. അഷ്‌റഫ്‌, പ്രധാനാധ്യാപിക ബി. ബിന്ദു എന്നിവർ സംസാരിച്ചു. പി.ടി.എ ഭാരവാഹികൾ: സാം ഡാനിയേൽ (പ്രസി.), മുരളി (വൈസ് പ്രസി.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.