കോട്ടാങ്ങൽ പടയണി ചടങ്ങുമാത്രമായി നടത്തും

മല്ലപ്പള്ളി: വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കുറച്ച് ആളുകളെ പങ്കെടുപ്പിച്ച് ആചാരപരമായ ചടങ്ങുകളോടെ പടയണി നടത്താന്‍ കോട്ടാങ്ങല്‍ വലിയ പടയണിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍തല അവലോകന യോഗം തീരുമാനിച്ചു. റാന്നി എം.എൽ.എ പ്രമോദ് നാരായണൻ അധ്യക്ഷത വഹിച്ചു. തിരുവല്ല റവന്യൂ ഡിവിഷനൽ ഓഫിസർ ചന്ദ്രശേഖരന്‍ നായര്‍, മല്ലപ്പളളി തഹസിൽദാർ എം.ജി. ജയിംസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മെംബർ മനോജ് ചരളേൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, പടയണി കോഓഡിനേറ്റർ അനീഷ് ചുങ്കപ്പാറ, കോട്ടാങ്ങൽ കരക്കുവേണ്ടി സെക്രട്ടറി അരുൺ കൃഷ്ണ, പ്രസിഡന്റ് എൻ.ജി. രാധാകൃഷ്ണൻ, കുളത്തൂർ കരക്കുവേണ്ടി പ്രസിഡന്റ് കെ.ആർ. കരുണാകരൻ നായർ, സെക്രട്ടറി ഹരികുമാർ, ദേവസ്വം ഭരണസമിതി സെക്രട്ടറി സുനിൽ താന്നിപൊയ്ക തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.