റിപ്പബ്ലിക് ദിനാഘോഷം; മന്ത്രി ആന്റണി രാജു ദേശീയ പതാക ഉയര്‍ത്തും

പത്തനംതിട്ട: രാജ്യത്തിന്‍റെ 73-ാമത് റിപ്പബ്ലിക്​ ദിനാഘോഷം ജില്ല ആസ്ഥാനത്ത് ബുധനാഴ്ച നടക്കും. ജില്ല സ്റ്റേഡിയത്തില്‍ 26ന് രാവിലെ 8.30ന് ചടങ്ങുകള്‍ ആരംഭിക്കും. 9ന് മുഖ്യാതിഥിയായ മന്ത്രി അഡ്വ. ആന്റണി രാജു ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. 9.15ന് റിപ്പബ്ലിക്ദിന സന്ദേശം നല്‍കും. 9.20ന് ദേശീയഗാനത്തോടെ പരേഡ് ചടങ്ങുകള്‍ അവസാനിക്കും. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ പരിമിതപ്പെടുത്തിയിട്ടുള്ളതിനാല്‍ പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ആഘോഷപരിപാടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാര്‍ച്ച് പാസ്റ്റ്, സമ്മാന ദാനം എന്നിവ ഉണ്ടാകില്ല. ക്ഷണിതാക്കളുടെ എണ്ണം കുറച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധം: ആശമാര്‍ക്ക് പരിശീലനം നല്‍കി പത്തനംതിട്ട: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ആശ പ്രവര്‍ത്തകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കി. രണ്ടു ബാച്ചുകളിലായി നടന്ന പരിശീലന പരിപാടിയില്‍ ആയിരം ആശ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. റീന, സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ഡോ. പ്രസന്നകുമാരി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സ്വപ്‌ന, സോഷ്യല്‍ സയന്‍സ് ഇന്‍സ്ട്രക്ടര്‍ തങ്കച്ചന്‍ ആന്റണി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിത കുമാരി, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ജില്ല മാസ് മീഡിയ ഓഫിസര്‍ സുനില്‍കുമാര്‍, ഡെപ്യൂട്ടി ഡിസ്ട്രിക്ട് ആന്‍ഡ് മീഡിയ ഓഫിസര്‍ വി.ആര്‍. ഷൈലാഭായി, ആശ കോഓഡിനേറ്റര്‍ ലയ സി. ചാക്കോ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.