റാന്നി: റേഷൻ കാർഡ് മാറ്റിയത് പൊടിയമ്മക്ക് വിനയായി. ചിരകാല സ്വപനമായിരുന്ന അടച്ചറപ്പുള്ള വീടിന്‍റെ പ്രതീക്ഷക്കാണ് മങ്ങലേറ്റത്. ഒന്നര വർഷമായി ലൈഫ് പദ്ധതിയിൽനിന്ന വീടിനായി കാത്തിരുന്ന പൊടിയമ്മയുടെ രേഖകൾ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥ, അപേക്ഷ സമയത്തെ റേഷൻ കാർഡ് മാറ്റിയതിന്‍റെ പേരിൽ അവരെ അയോഗ്യയായി കൽപിക്കുകയായിരുന്നു. അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം കരിഞ്ഞുണങ്ങിയതോടെ തോരാക്കണ്ണീരുമായി കഴിയുന്ന ഈ വീട്ടമ്മ ഇപ്പോൾ കരുണതേടി മുഖ്യമന്ത്രിക്കും പരാതി സമർപ്പിച്ചുകഴിഞ്ഞു. റാന്നി-കൊറ്റനാട് പഞ്ചായത്തിന്‍റെ ഭാഗമായ വലിയകാവിലാണ് മണ്ണാത്തുമൂല കിഴക്കേതിൽ പി.ഡി. പൊടിയമ്മയുടെ വീട്. 2020 സെപ്റ്റംബറിലാണ് പൊടിയമ്മ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയത്. അപേക്ഷ നൽകുന്ന സമയം പൊടിയമ്മയുടെ റേഷൻ കാർഡിൽ ഉണ്ടായിരുന്ന വിവാഹിതരായ രണ്ട് പെൺമക്കളുടെ പേരുകൾ പിന്നീട് നീക്കംചെയ്തിരുന്നു. അതിനായി മല്ലപ്പള്ളി താലൂക്ക് സപ്ലൈ ഓഫിസർ പുതിയ റേഷൻ കാർഡും നൽകിയിരുന്നു. ലൈഫ് പദ്ധതിയിൽ വീട് ലഭിക്കുന്നവർക്കായി മാനദണ്ഡങ്ങൾ സർക്കാർ പുറപ്പെടുവിച്ചിരുന്നു. 2020 ജനുവരി ഒന്നിന് റേഷൻ കാർഡ് ഉള്ളവരെയാണ് അപേക്ഷ നൽകാൻ അനുവദിച്ചിരുന്നത്. ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകാൻ പുതിയ റേഷൻ കാർഡ് അനർഹരായ ആളുകൾ എടുക്കാതിരിക്കാനായിരുന്നു ഈ നിബന്ധന. എന്നാൽ, പൊടിയമ്മയുടെ വീട്ടിൽ പരിശോധന നടത്താൻ എത്തിയ ഉദ്യോഗസ്ഥ ഈ നിബന്ധനയുടെ മറപിടിച്ച് അർഹയായ നിർധന കുടുംബത്തെ പട്ടികയിൽനിന്ന് പുറത്താക്കുകയായിരുന്നു. പുതിയ റേഷൻ കാർഡിലെ വീട്ടുനമ്പർ നോക്കി കാർഡ് ഉടമയെ തിരിച്ചറിയാൻ ശ്രമിക്കാത്ത ഉദ്യോഗസ്ഥയുടെ നടപടിക്കെതിരെ നാട്ടുകാരിലും പ്രതിഷേധം ഉയരുകയാണ്. തുടർന്നാണ് അയൽവാസിയായ അങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം പി.എസ്. സതീഷ് കുമാറിന്റെ സഹായത്തോടെ പൊടിയമ്മ വിവരങ്ങൾകാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പൊടിയമ്മയുടെ പരാതി മേൽനടപടിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് മറുപടി വന്നിട്ടുണ്ട്. അതോടെ തനിക്ക് ലൈഫ് ഭവന പദ്ധതിയിൽനിന്നുള്ള വീട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിധവയും നിർധനയുമായ ഈ 68കാരി. Ptl rni - 3 House ഫോട്ടോ: പുതിയ റേഷൻകാർഡുമായി പഴയ വീടിന് മുന്നിൽ പൊടിയമ്മ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.