പത്തനംതിട്ട: കോഴഞ്ചേരി പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വീണ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. ഫെബ്രുവരി 20നകം ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിക്കണമെന്നും പി.ഡബ്ല്യു.ഡി സൂപ്രണ്ടിങ് എൻജിനീയര്‍ സ്ഥലസന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കണമെന്നും ഓണ്‍ലൈനായി ചേര്‍ന്ന യോഗം തീരുമാനിച്ചു. കോഴഞ്ചേരി പാലത്തിന്റെ നിര്‍മാണം വേഗത്തിലാക്കാന്‍ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വീണ ജോര്‍ജ് പൊതുമരാമത്ത് മന്ത്രിക്ക് കത്തുനല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് യോഗം ചേര്‍ന്നത്. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, കെ.ആര്‍.എഫ്.ബി ചീഫ് എൻജിനീയർ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. റുട്രോണിക്സ് അംഗീകൃത പഠനകേന്ദ്രം ആറന്മുള: സർക്കാർ സ്ഥാപനമായ റുട്രോണിക്സിന്‍റെ നേതൃത്വത്തിലുള്ള വിജയവീഥി പദ്ധതിയുടെ ആറന്മുള പഞ്ചായത്തിലെ അംഗീകൃതപഠന കേന്ദ്രമായ നാൽക്കാലിക്കൽ റഡീമർ വിജയവീഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജി നിർവഹിച്ചു. റവ. മോൻസി കെ. ഫിലിപ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ടി.എം. തോമസ്, ഡോ. മാത്യൂസ് എം. ജോർജ്, കെ.വി. തോമസ്, കുളനട ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂലി ദിലീപ്, ഗ്രാമപഞ്ചായത്ത് അംഗം ദീപനായർ, അഡ്വ. ജൂലി മാത്യൂസ് എന്നിവർ സംസാരിച്ചു. ജില്ല സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ് മാറ്റി പത്തനംതിട്ട: ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്താന്‍ നിശ്ചയിച്ചിരുന്ന ജില്ല സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ് കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിന്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.