മല്ലപ്പളളി: കൊറ്റനാട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബി വിഭാഗത്തിൽ ഉൾപ്പെടുത്തി സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആരാധനാലയങ്ങൾ ഓൺലൈൻ വഴിമാത്രം നടത്തുക, വിവാഹം, മരണാനന്തര ചടങ്ങുകൾ പരമാവധി 20 പേർ മാത്രം പങ്കെടുക്കുക, നിരത്തുകൾ, കടകമ്പോളങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കുക, പൊലീസ്, ആരോഗ്യ വകുപ്പ് എടുക്കുന്ന തീരുമാനങ്ങൾ അനുസരിക്കുക, മെഡിക്കൽ ഷോപ്പുകളിൽനിന്ന് വാങ്ങുന്ന കോവിഡ് പരിശോധന കിറ്റുകളെപ്പറ്റി ആരോഗ്യ വകുപ്പിനെ അറിയിക്കുക, പനി, ജലദോഷം, ചുമ, ശരീരവേദനയുള്ളവർ കോവിഡ് പരിശോധനക്ക് വിധേയരാവുക എന്നീ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് ജാഗ്രത സമിതി അടിയന്തരമായി ചേർന്ന് പഞ്ചായത്തിലെ സ്ഥിതിഗതികൾ വിലയിരുത്തിയതായി പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.