പന്തളം: പനി-ശ്വസനേന്ദ്രിയരോഗബാധിതർ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ കോവിഡിന്‍റെ പ്രാഥമിക ലക്ഷണമുള്ളവർ പൊതുഇടങ്ങളിൽ ഇറങ്ങി സമ്പർക്കത്തിൽ ഏർപ്പെടരുത്. യാത്രയും പാടില്ല. ആദ്യം ആന്‍റിജൻ പരിശോധനയും നെഗറ്റിവ് ആയാൽ ആർ.ടി.പി.സി.ആർ പരിശോധനയും നടത്തണം. പരിശോധനഫലം വരുംവരെ വീട്ടിൽ കഴിയണം. ജോലിയുള്ളവർ വീട്ടിൽനിന്ന് പ്രവർത്തിക്കാൻ ശ്രദ്ധിക്കണം. ആശുപത്രികളിലെ തീവ്രപരിചരണ കിടക്കകളിലെ രോഗികളുടെ എണ്ണവും രോഗതീവ്രതയുടെ അനുപാതവുമാണ് ഇനി വ്യാപനത്തോത് നിർണയിക്കാൻ മാനദണ്ഡമാക്കുക. ക്ലസ്റ്ററുകൾ രൂപപ്പെടുന്ന മേഖലകളിൽ നിയന്ത്രണം ആവശ്യമെങ്കിൽ നടപ്പാക്കും. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള ഹൈ റിസ്ക് വിഭാഗത്തിൽപെട്ടവർ മാത്രം സ്രവപരിശോധന നടത്തിയാൽ മതിയെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി. പന്തളത്ത് കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും മുൻകാലത്തെപ്പോലെ നിയന്ത്രണങ്ങൾ കുറവാണ്. ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കാൻ തയാറാകാത്ത പക്ഷം രോഗവ്യാപനം രൂക്ഷമാകുക തന്നെ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.