ഒളിമ്പിക്സ് ഗെയിംസ് വോളി: ഏഴോലി എ.എസ്. സി ജേതാക്കൾ

റാന്നി: പത്തനംതിട്ട ജില്ല ഒളിമ്പിക്സ് ഗെയിംസിന്‍റെ ഭാഗമായ ഏഴോലിയിൽ നടന്ന വോളിബാൾ മത്സരങ്ങളിൽ ഏഴോലി എ.എസ്​.സി എതിരില്ലാതെ മൂന്ന് സെറ്റുകൾക്ക് കോഴഞ്ചേരി സെന്‍റ്​ തോമസ് കോളജിനെ പരാജയപ്പെടുത്തി ജേതാക്കളായി. (സ്കോർ 23-25, 22-25, 21-25) .വിജയികൾക്ക് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഓമല്ലൂർ ശങ്കരൻ ട്രോഫി വിതരണം ചെയ്തു. സമാപന സമ്മേളനത്തിൽ വോളിബാൾ അസോസിയേഷൻ പ്രസിഡൻറ് ഡോ: മാത്യു പി. ജോൺ അധ്യക്ഷത വഹിച്ചു. വിവിൻമാത്യു, വിജോയി പുള്ളോലി, അനിൽ എം. കുര്യൻ, രാജു തേക്കടിയിൽ, റിറ്റി ഇലഞാന്ത്രമണ്ണിൽ. സജിനഗരൂർ കിഴക്കേതിൽ, അനി കാമുണ്ടകത്തിൽ, അജു ചിറയിൽ, പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു. ഫെബ്രുവരിയിൽ തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന ഒളിമ്പിക്സ് ഗെയിംസിൽ പങ്കെടുക്കാനുള്ള ജില്ല ടീമിനെയും തെര​ഞ്ഞെടുത്തു. Ptl rni_ 1 vollyball ഫോട്ടോ: ജില്ല ഒളിമ്പിക്സ് ഗെയിംസ് വോളിബാൾ ടൂർണമൻെറിൽ ജേതാക്കളായ ഏഴോലി എ.എസ്.സി ടീംഅംഗങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.