പന്തളം: വേനൽ കടുത്തതോടെ കിണറുകൾ വറ്റുന്നു. മുമ്പില്ലാത്ത വിധം മഴ പെയ്തിട്ടും . വേനൽ പാരമ്യത്തിലെത്തുമ്പോഴായിരുന്നു സാധാരണ കിണറുകൾ വറ്റുന്നതെങ്കിൽ ഇത്തവണ വേനൽത്തുടക്കത്തിൽതന്നെ സ്ഥിതി ഇതാണ്. ചില കിണറുകളുടെ അടി തെളിഞ്ഞ നിലയിലാണ്. മുളമ്പുഴ, കുളനട, കടക്കാട്, പന്തളം തെക്കേക്കര, തുമ്പമൺ പ്രദേശങ്ങളിലാണ് സ്ഥിതി രൂക്ഷം. കുരമ്പാല, മാവരപ്പാറ, ആതിരമല തുടങ്ങി ഉയർന്ന മേഖലകളിലും സ്ഥിതി വ്യത്യസ്തമല്ല. ആറ്റിലെ ജലനിരപ്പ് താഴുന്നത് അനുസരിച്ച് കിണറ്റിലെ ജലനിരപ്പും പെട്ടെന്നു താഴുകയാണ്. കുറച്ചെങ്കിലും വെള്ളം ഉള്ള കിണറുകളിൽനിന്നാണ് മറ്റു വീട്ടുകാരും വെള്ളം എടുക്കുന്നത്. കൂടിക്കാനും പാചകത്തിനും ഒഴികെയുള്ള ആവശ്യങ്ങൾക്ക് ആറ്റിൽനിന്ന് വെള്ളം പമ്പ് ചെയ്തെടുക്കുന്നവരും കുറവല്ല. ആറ്റുതീരത്ത് എപ്പോഴും വെള്ളം കിട്ടും എന്ന ധാരണയിൽ ചെറുകിട ശുദ്ധജല വിതരണ പദ്ധതികളും പലയിടത്തും ഇല്ല. വേനൽ കടുക്കുന്നതോടെ ഇവിടങ്ങളിലെ സ്ഥിതി രൂക്ഷമാക്കും . ഇത്തവണത്തെ കനത്ത മഴയിൽ വെള്ളപ്പൊക്കവും തീരമിടിച്ചിലും ഉണ്ടായതോടൊപ്പം ചില വീടുകളിലെ കിണറുകളും ഇടിഞ്ഞുതാഴ്ന്നിരുന്നു. അവിടെയുള്ള കിണറുകളാണ് ഇത്തവണ ആദ്യം വറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.