കിണറ്റിലെ വെള്ളത്തിൽ നിറമാറ്റം

കോന്നി: കോന്നി പൂവന്‍പാറയില്‍ കിണറിലെ വെള്ളത്തിന് നിറവ്യത്യാസം കണ്ടെത്തി. കോന്നി ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡായ പൂവന്‍പാറയിലാണ് സംഭവം. പൂവന്‍പാറ അയത്തില്‍ അനില്‍ കുമാറിന്‍റെ വീട്ടിലെ കിണറിലാണ് വെള്ളത്തിന് നിറംമാറ്റം വന്നത്. വീട്ടുകാര്‍ രാവിലെ മോട്ടോര്‍ ഓണ്‍ ചെയ്ത് ടാങ്കില്‍ വെള്ളം നിറച്ചപ്പോള്‍ പാൽനിറത്തിലാണ് വെള്ളം വന്നത്. നിറംമാറ്റം ഉണ്ടായെങ്കിലും വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെട്ടില്ല. തുടര്‍ന്ന് കോന്നി തഹല്‍സിദാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരെ വീട്ടുകാര്‍ വിവരം ധരിപ്പിച്ചു. വെള്ളം പരിശോധിച്ചശേഷം ഉപയോഗിക്കാനാണ് വീട്ടുകാരുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.